അമ്മക്കിളിക്കൂട് പദ്ധതി: താക്കോൽദാനം നാളെ

കാലടി: അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആരംഭിച്ച അമ്മക്കിളിക്കൂട് ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി ശ്രീമൂലനഗരം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ഊരപ്ര വീട്ടില്‍ രേഖ സുദര്‍ശന് പൂര്‍ത്തിയാക്കിയ വീടി​െൻറ താക്കോൽദാനം ചൊവ്വാഴ്ച നടക്കും. രാവിലെ ഒമ്പതിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താക്കോൽ കൈമാറും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ചലച്ചിത്രനടൻ അനൂപ് മേനോന്‍ മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.