അമ്മക്കിളിക്കൂട്

എടത്തല: അൻവർ സാദത്ത് എം.എൽ.എയുടെ '' പദ്ധതിയുടെ എട്ടാമത്തെ വീടി​െൻറ ശിലാസ്ഥാപന കർമം എടത്തല പഞ്ചായത്ത് 12ാം വാർഡിലെ കൈലാസ് നഗറിൽ നടന്നു. നടൻ ടിനി ടോം തറക്കല്ലിടൽ കർമം നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ്, ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പറേക്കാടൻ, ബ്ലോക്ക് അംഗം സ്വപ്ന ഉണ്ണി, പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.സറീന, എം.പി.കുഞ്ഞുമുഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് യു.യൂസുഫ്, ലീഗ് ദേശീയ കൗൺസിൽ അംഗം എം.കെ.എ ലത്തീഫ്, എടത്തല സഹകരണ ബാങ്ക് പ്രസിഡൻറ് ഷംസു കിഴക്കേടത്ത്, കെ.എൽ.ജോസ്, ഹസൈനാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. വിധവയായ കൈലാസ് നഗർ സ്വദേശി ബിന്ദുവിനാണ് അൻവർ സാദത്ത് എം.എൽ.എയുടെ പദ്ധതി പ്രകാരം വീട് നിർമിച്ചുനൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.