മൂവാറ്റുപുഴ: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക, ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കൂലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ പോസ്റ്റ് ഓഫിസിനു മുന്നിലേക്ക് മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ 730- കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ളത്. ആരക്കുഴ പോസ്റ്റ് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ എൻ.ആർ.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ഏരിയ സെക്രട്ടറി കെ.പി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സാബു ജോസഫ്, അജി പെരിങ്ങഴ എന്നിവര്‍ സംസാരിച്ചു. മാറാടി പോസ്റ്റ് ഓഫിസിനു മുന്നില്‍ നടന്ന കൂട്ടായ്മ എം.പി.ലാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. സുമ ശശി, എം.എന്‍.മുരളി എന്നിവര്‍ സംസാരിച്ചു. പേഴയ്ക്കാപ്പിള്ളി പോസ്റ്റ് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ആര്‍.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മറിയം ബീവി നാസര്‍ അധ്യക്ഷത വഹിച്ചു. എം.എ.നൗഷാദ്, എന്‍.പി.ഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.