ബോട്ടുടമക്കും തൊഴിലാളികൾക്കും നഷ്​ടപരിഹാരം നൽകാൻ തയാറെന്ന്​ കപ്പലുടമകൾ

കൊച്ചി: ഫോർട്ട്കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ ദുരന്തത്തിൽ തകർന്ന ബോട്ടി​െൻറ ഉടമക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് കപ്പലുടമകൾ ഹൈകോടതിയിൽ. ന്യായമായ തുക കോടതി നിശ്ചയിച്ചാൽ ആ തുക കെട്ടിവെക്കാൻ തയാറാണെന്ന് രണ്ടുപേരുടെ മരണത്തിനിടയാക്കിയ എം.വി. ആമ്പര്‍ എല്‍ എന്ന പനാമ കപ്പലിനുവേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. കപ്പലിടിച്ച് ബോട്ട് തകർന്ന സംഭവത്തിൽ നഷ്ടപരിഹാരം തേടി ബോട്ടുടമയും തൊഴിലാളികളും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 6.08 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിക്കണമെന്നും നഷ്ടപരിഹാരത്തുകക്ക് തുല്യമായ സെക്യൂരിറ്റി തുക കെട്ടിവെക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. നിലവിൽ നൽകിയ ഹരജി നിലനിൽക്കില്ലെന്ന് കപ്പലുടമകൾ വാദിച്ചെങ്കിലും പിന്നീട് അഡ്മിറാലിറ്റി സ്യൂട്ട് അംഗീകരിക്കാമെന്ന നിലപാടെടുത്തു. ഭേദഗതി ഹരജി സമർപ്പിക്കാനുള്ള നിർദേശത്തോടെ കോടതി ഹരജി ഇൗ മാസം പത്തിന് പരിഗണിക്കാൻ മാറ്റി. അതേസമയം, കപ്പൽ തീരം വിടാൻ അനുവദിക്കരുതെന്ന മുൻ ഉത്തരവ് തുടരുമെന്ന് കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.