ജി.എസ്.ടി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കലൂര്‍ സ്‌റ്റേഡിയത്തില്‍

കൊച്ചി: ചരക്കുസേവന നികുതി (ജി.എസ്.ടി) സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് കലൂര്‍ ഇൻറര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എൽ.എ, മേയര്‍ സൗമിനി ജയിന്‍, സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമീഷണര്‍ പുല്ലേല നാഗേശ്വര റാവു, നികുതി വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം എന്നിവര്‍ സംസാരിക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, വ്യാപാരി വ്യവസായി എകോപന സമിതി പ്രതിനിധി ടി. നസിറുദ്ദീന്‍, വ്യാപാരവ്യവസായ സമിതി പ്രതിനിധി ഇ.എസ്. ബിജു, എറണാകുളം ചേംബര്‍ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രി പ്രതിനിധി രാജ സേതുനാഥ്, കേരള മര്‍ച്ചൻറ്സ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി വി.എ. യൂസഫ്, വാണിജ്യനികുതി കമീഷണര്‍ ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.