ജി.എസ്​.ടി സ്വാഗതാർഹം^ടെയിലറിങ്​ വർക്കേഴ്​സ്​ കോൺഗ്രസ്

ജി.എസ്.ടി സ്വാഗതാർഹം-ടെയിലറിങ് വർക്കേഴ്സ് കോൺഗ്രസ് കൊച്ചി: ജി.എസ്.ടി പ്രാബല്യത്തിലാകുന്നതോടെ തയ്യൽ മെഷീനുകൾക്ക് വില കുറയുന്നത് സ്വാഗതാർഹമാണെന്ന് ടെയിലറിങ് ആൻഡ് എംബ്രോയിഡറി വർക്കേഴ്സ് കോൺഗ്രസ്. എംബ്രോയിഡറിക്കും തയ്യലിനുമുള്ള നൂൽ, ബട്ടൺ അടക്കം ടെയിലറിങ് സാമഗ്രികൾക്കും വിലക്കുറവ് ലഭ്യമാക്കാൻ നടപടി വേണമെന്ന് ധനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന പ്രവർത്തക യോഗത്തിൽ പ്രസിഡൻറ് തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി ദേശീയ ഒാർഗനൈസിങ് സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എ. ഫെലിക്സ്, കെ.എ. പീറ്റർ, ടി. ചന്ദ്രശേഖരൻ, ആർ. ദേവരാജൻ, ടി. രാജൻ, ബെന്നി പുത്തംപറമ്പിൽ, പി.പി. ജോസഫ്, കെ.എഫ്. പീറ്റർ, ഗ്രേയ്സ് തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.