വനിത ജീവനക്കാരെ കൈയേറ്റം ചെയ്ത മൂന്നുപേർ അറസ്​റ്റിൽ

മൂവാറ്റുപുഴ: വാഹനപാര്‍ക്കിങ്ങിന് ഫീസ് ചോദിച്ച വനിത ജീവനക്കാരെ ൈകയേറ്റം ചെയ്യുകയും കാറിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ മൂന്നുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.പേഴക്കാപിള്ളി പൂഞ്ചേരി വീട്ടില്‍ മക്കാര്‍(62), മക്കളായ ഷാജി(39), ഷാനവാസ്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് ഉച്ചയോടെ മൂവാറ്റുപുഴ കാൻറണ്‍ മാളിലാണ് സംഭവം. കാറിലെത്തിയ ഇവര്‍ വാഹനം പാര്‍ക്കുചെയ്ത ശേഷം പോകാന്‍ ശ്രമിച്ചപ്പോള്‍ വനിത സെക്യൂരിറ്റി ജീവനക്കാർ ഫീസ് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കാര്‍ മുന്നോട്ടെടുത്ത് ഇവരെ ഇടിപ്പിക്കാന്‍ ശ്രമിക്കുകയും കൈയില്‍ കയറിപ്പിടിക്കുകയും ചെയ്തെന്നാണ് പരാതി. വെള്ളിയാഴ്ച പേഴക്കാപിള്ളിയില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.