ചേര്‍ത്തല: വയലാറില്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്ന അനന്തു അശോകനെ (17) മര്‍ദിച്ചുകൊന്ന കേസില്‍ ചേര്‍ത്തല പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 17 ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. 10 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കോടതിയില്‍ തുടര്‍നടപടി പൂര്‍ത്തിയാകുന്നമുറക്ക് പ്രായപൂര്‍ത്തിയാകാത്ത മറ്റ് ഏഴുപേര്‍ക്കെതിരെയുള്ള കുറ്റപത്രവും സമര്‍പ്പിക്കും. ഏപ്രില്‍ അഞ്ചിന് രാത്രിയാണ് പട്ടണക്കാട് കളപ്പുരക്കല്‍ നികര്‍ത്തിൽ അനന്തു കൊല്ലപ്പെട്ടത്. വയലാർ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനിടെ അനന്തുവിനോടുള്ള പൂര്‍വവൈരാഗ്യത്തില്‍ പ്രതികള്‍ വിളിച്ചുവരുത്തി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അനന്തുവിെൻറ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവം നടന്ന് രണ്ടുദിവസത്തിനുള്ളിൽ 17 പ്രതികളും പൊലീസ് പിടിയിലായിരുന്നു. ജുവനൈല്‍ ഹോമില്‍ റിമാന്‍ഡിലായിരുന്ന പ്രായപൂര്‍ത്തിയാകാത്തവർക്ക് പിന്നീട് ജാമ്യംലഭിച്ചു. 21 സാക്ഷികളിൽ പ്രധാനപ്പെട്ട ആറ് സാക്ഷികളുടെ രഹസ്യമൊഴി രാമങ്കരി കോടതിയില്‍ രേഖപ്പെടുത്തി. പ്രതികള്‍ റിമാന്‍ഡിലായിരിക്കുന്ന കാലയളവില്‍തന്നെ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനാകുന്നത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ചേര്‍ത്തല സി.ഐ വി.പി. മോഹന്‍ലാലിെൻറ നേതൃത്വത്തിെല പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.