കൊച്ചി: കൊച്ചി കാന്‍സര്‍ സെൻററിന് കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജിലെ ചികിത്സ സൗകര്യങ്ങള്‍ താൽക്കാലികമായി പ്രയോജനപ്പെടുത്താന്‍ ധാരണയായതായി കാന്‍സര്‍ സെൻറർ സ്‌പെഷല്‍ ഓഫിസര്‍കൂടിയായ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ല അറിയിച്ചു. കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മെഡിക്കല്‍ കോളജ് അധികൃതരുടെയും ബന്ധപ്പെട്ട മറ്റ് ഏജന്‍സി പ്രതിനിധികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. കാന്‍സര്‍ സെൻററിെൻറ ഓപറേഷന്‍ തിയറ്റര്‍ സജ്ജമാകുന്നതുവരെ മെഡിക്കല്‍ കോളജിലെ തിയറ്ററില്‍ ശസ്ത്രക്രിയകള്‍ നടത്തും. ഇതിനാവശ്യമായ 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കാന്‍സര്‍ സെൻറർ നല്‍കും. തിയറ്റര്‍ കാന്‍സര്‍ ശസ്ത്രക്രിയകള്‍ക്ക് ഉതകുന്ന രീതിയില്‍ നവീകരിക്കും. ഒക്‌ടോബര്‍ ഒന്നിനകം കാന്‍സര്‍ സെൻറിലെ ഓപറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തനസജ്ജമാക്കാനാകുമെന്നും കലക്ടർ അറിയിച്ചു. ഇതിനകം രണ്ട് ശസ്ത്രക്രിയ കാന്‍സര്‍ സെൻററിന് വേണ്ടി മെഡിക്കല്‍ കോളജിലെ തിയറ്ററില്‍ നടത്തി. കാന്‍സര്‍ സെൻററില്‍ രോഗികളുടെ തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും നടപടി സ്വീകരിക്കും. പാര്‍ട് ടൈം അടിസ്ഥാനത്തില്‍ അനസ്‌തേഷ്യ വിദഗ്ധനെ നിയമിക്കാനും തീരുമാനമായി. അർബുദ ഗവേഷണ, ചികിത്സ കേന്ദ്രത്തിെൻറ വിശദ പദ്ധതി റിപ്പോര്‍ട്ട് സംബന്ധിച്ച അവലോകനവും യോഗത്തില്‍ നടന്നു. അന്തിമ റിപ്പോര്‍ട്ട് ഇൗ മാസം 15നകം തയാറാകും. ആഗസ്റ്റ് അവസാനത്തോടെ നിര്‍മാണപ്രവൃത്തിക്കും ഉപകരണങ്ങള്‍ക്കും ടെന്‍ഡര്‍ വിളിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പി.ജി ഡിപ്ലോമ ഇൻ മോണ്ടിസോറി: അപേക്ഷ ക്ഷണിച്ചു കൊച്ചി: നാഷനൽ ചൈൽഡ് െഡവലപ്മെൻറ് കൗൺസിൽ (എൻ.സി.ഡി.സി) ആഭിമുഖ്യത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ബാച്ചിലേക്ക് വനിതകളിൽനിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. എറണാകുളം, ആലുവ, നോർത്ത് പറവൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ. ഫോൺ: 9846808283.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.