ഗോപ് പണിക്കർ നാഷണൽ ഇൻഷുറൻസ് ജനറൽ മാനേജർ

കൊച്ചി: പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനിയായ നാഷണൽ ഇൻഷുറൻസി​െൻറ ജനറൽ മാനേജറായി ഗോപ് പണിക്കർ നിയമിതനായി. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 1983ൽ കോഴിക്കോട് ശാഖയിലാണ് ഔദ്യോഗികജീവതം ആരംഭിച്ചത്. കോഴിക്കോട് ബ്രാഞ്ച് മാനേജർ, കണ്ണൂർ, െവലിങ്ടൺ ഐലൻഡ് എന്നിവിടങ്ങളിൽ ഡിവിഷനൽ മാനേജർ, കൊച്ചി, കോയമ്പത്തൂർ റീജനൽ ഓഫിസുകളിൽ മാനേജർ, മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ റീജനൽ മാനേജർ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ജ്യോതി. മക്കൾ: ഗൗതം, ഗായത്രി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.