'സേവന നികുതി, കർഷകദ്രോഹ നടപടി പിൻവലിക്കണം'

കൊച്ചി: ചരക്ക് സേവന നികുതിപ്രകാരം യൂറിയ, പൊട്ടാഷ്, ഫാക്ടംേഫാസ് ഉൾപ്പെടെയുള്ള വളങ്ങൾക്ക് പൂജ്യം ശതമാനത്തിൽനിന്ന് 12 ശതമാനം നികുതി വർധന കരാറുകാരെ ദുരിതത്തിലാക്കുമെന്നും വളത്തി​െൻറ നികുതി വർധന പൂർണമായി പിൻവലിക്കണമെന്നും നാഷനലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. റബറിന് വിലസ്ഥിരത പദ്ധതി തുടർന്നും ലഭ്യമാക്കണമെന്നും നെല്ലി​െൻറ സംഭരണ വില കുടിശ്ശിക സിവിൽ സപ്ലൈസ് കോർപറേഷൻ വിതരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികൂലമായ കാലാവസ്ഥയും അക്ഷയ സ​െൻററുകളുടെ അപര്യാപ്തതയും കണക്കിലെടുത്ത് ആധാർ, പാൻ കാർഡ് ബന്ധിപ്പിക്കുന്നത് സെപ്റ്റംബർ 30വരെ അനുവദിക്കണം. മുണ്ടക്കയം ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്കുനേരെ തോക്ക് ചൂണ്ടിയ പി.സി. ജോർജ് എം.എൽ.എയുടെ തോക്ക് പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയർമാൻ ബെന്നി പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എൻ. ഗിരി, ഭാരവാഹികളായ എൻ.എൻ. ഷാജി, പി.ടി. എബ്രഹാം, ബിജി മണ്ഡപം, കെ.ജി. വിജയകുമാരൻ നായർ, നജീം പോരുവഴി, ജില്ല പ്രസിഡൻറുമാരായ കെന്നഡി കരിമ്പിൻകാലായിൽ, അനീഷ് ഇരട്ടയാനി, സുധീഷ് നായർ, തോമസ് സക്കറിയ, സി.കരുണാകരൻ നായർ, ബിജു നാരായണൻ, വള്ളിക്കോട് കൃഷ്ണകുമാർ, ജോർജ് അമ്മാപറമ്പിൽ, വിനയ് നാരായണൻ, എം.ജെ. മാത്യു, അയൂബ് േമലേടത്ത്, റെജി പുത്തേയത്ത്, ഡോ. ജോർജ് എബ്രഹാം തളനാനി, ഉഷ ജയകുമാർ, ഹക്കീം ജെ.കെ. മുഹമ്മദ് രാജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.