ആലുവ: സോഷ്യൽ വെൽഫെയർ ടെക്നിക്കൽ സ്കൂൾ സുവർണ ജൂബിലി ആഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം - അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. സുവർണ ജൂബിലി സുവനീർ പ്രകാശനം ചെറുപുഷ്പ സഭ സുപ്പീരിയർ ഫാ. ഫ്രാൻസിസ് കിളിവള്ളിക്കൽ നിർവഹിച്ചു. കളമശ്ശേരി ഐ.ടി.ഐ ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് കെ.ബി. സജി, കൗൺസിലർ ടിമ്മി ബേബി, ഫാ.സജി മാത്യു, സൈമൺ സി.ഐ.ടി, കൈരളി ഫോർഡ് എ.ജി.എം. അനിൽ കുമാർ, ജോസ് പോൾ മണവാളൻ, എം.ആർ. തോമസ്, സുധീർ പണിക്കർ, ഫാ.ടോമി ആലുങ്കൽ കരോട്ട്, ഒ.പി. ആൻറണി എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea51 switc സോഷ്യൽ വെൽഫെയർ ടെക്നിക്കൽ സ്കൂൾ സുവർണ ജൂബിലിയുടെ ആഘോഷമായി അൻവർ സാദത്ത് എം.എൽ.എ വൃക്ഷത്തൈ നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.