തടിയിട്ട പറമ്പ് --ശിവഗിരി സ്കൂൾ റോഡിൽ മണ്ണിടിച്ചിൽ ഭീഷണി ആലുവ : തടിയിട്ട പറമ്പ് -ശിവഗിരി സ്കൂൾ റോഡിൽ മണ്ണിടിച്ചിൽ ഭീഷണി . ശിവഗിരി സ്കൂൾ ഭാഗത്തുനിന്നും ഏത് സമയവും ശക്തമായ തോതിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ഏകദേശം 50 അടിയോളം ഉയരത്തിലാണ് ഈ ഭാഗത്ത് മലപോലെ നിൽക്കുന്നത്. പലഭാഗത്തും ചെറിയ തോതിൽ മണ്ണിളകിയ അവസ്‌ഥയിലാണ്. മഴ കനത്താൽ ഇപ്പോൾ വിട്ടുനിൽക്കുന്ന മണ്ണ് ഭിത്തി പൂർണമായും വഴിയിലേക്ക് നിലംപൊത്തും. കീഴ്മാട് പഞ്ചായത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന മലയൻ കാട് പ്രദേശത്തേക്ക് പോകുന്ന പ്രധാന വഴിയാണിത്. ശിവഗിരി സ്കൂൾ, ശ്രീ നാരായണഗിരി സ്കൂൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിലേക്കടക്കം ഈ വഴി ഒട്ടേറെ വാഹനങ്ങൾ പോകുന്നുണ്ട് . മണ്ണിടിച്ചിൽ തടയാൻ ആ ഭാഗം സ്കൂൾ അധികൃതർ കരിങ്കൽകെട്ടുകയോ, സുരക്ഷിത ഭിത്തി സ്‌ഥാപിക്കുകയോ ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.