കിച്ചണ്‍ ബ്ലോക്ക് ഉദ്ഘാടനം

ആലുവ: ആലുവ സ​െൻറ് മേരീസ് ഹൈസ്‌കൂളില്‍ നിർമിച്ച കിച്ചണ്‍ ബ്ലോക്ക് അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. അസി.കോര്‍പറേറ്റ് മാനേജര്‍ ഫാ. സിജോ കിരിയാന്തന്‍ പ്രഭാഷണം നടത്തി. എറണാകുളം ബില്‍ഡിങ് ഡിവിഷന്‍ അസി.എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി. ഇന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപകന്‍ വി.എ. ജോയി സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി സിനി അഗസ്‌റ്റിന്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ കാട്ടുങ്ങല്‍, പി.ടി.എ പ്രസിഡൻറ് ആനന്ദ് ജോർജ്, പൂർവവിദ്യാര്‍ഥി സംഘടന പ്രസിഡൻറ് ചിന്നന്‍ പൈനാടത്ത് എന്നിവര്‍ സംസാരിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.