കൊച്ചി: സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിെനതിരെ മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ ഹൈകോടതിയിൽ. നയപരമായ തീരുമാനമെന്ന പേരിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന നിയമവിരുദ്ധമായ പുതിയനയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. പുതിയനയം സംസ്ഥാനത്ത് മദ്യത്തിെൻറ ഉപഭോഗം വൻതോതിൽ വർധിപ്പിക്കുമെന്ന് ഹരജിയിൽ പറയുന്നു. ഇത് വൻ വിപത്തായി മാറും. തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ബാർ അനുവദിക്കാമെന്ന പുതിയ മദ്യനയത്തിന് സർക്കാർ രൂപം നൽകിയിരിക്കുന്നത്. വസ്തുതകളുടെ പിൻബലമില്ലാത്ത ഇത്തരം നയങ്ങൾ മൗലികാവകാശ ലംഘനത്തിന് വഴിവെക്കും. സംസ്ഥാനത്ത് മദ്യത്തിെൻറ ലഭ്യത പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2014 -- 15 കാലഘട്ടത്തിൽ നടപ്പാക്കിയ മദ്യനയത്തെത്തുടർന്ന് മദ്യത്തിെൻറ ഉപഭോഗത്തിൽ 25 ശതമാനം കുറവുണ്ടായി. എന്നാൽ, മദ്യനിരോധനം പൂർണമായും നടപ്പാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഴയ മദ്യനയം തിരുത്താൻ പുതിയ സർക്കാർ തീരുമാനിച്ചത്. മുൻ സർക്കാറിെൻറ മദ്യനയം മദ്യ നിരോധനമായിരുന്നില്ല. മദ്യത്തിെൻറ ലഭ്യത നിയന്ത്രിക്കലായിരുന്നു. യു.ഡി.എഫ് സർക്കാറിെൻറ മദ്യനയം വ്യാജ മദ്യത്തിെൻറയും മയക്കുമരുന്നിെൻറയും ഉപഭോഗം വർധിപ്പിച്ചെന്ന ആരോപണവും ശരിയല്ല. വ്യാജമദ്യ ദുരന്തമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കള്ള് ചെത്തു മേഖലയിലെ പരമ്പരാഗത തൊഴിലാളികളുടെ സംരക്ഷണം പുതിയ മദ്യനയത്തിൽ പറയുന്നുണ്ട്. എന്നാൽ, നാളികേര വികസന ബോർഡ് മുഖേന നീരയുടെ വിപണനം പ്രോൽസാഹിപ്പിക്കാൻ സർക്കാർ നടപടിയെടുക്കുന്നുമില്ല. മുൻസർക്കാറിെൻറ മദ്യനയം മൂലം ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞെന്ന ആരോപണവും ശരിയല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ബാറുകളുടെ പ്രവർത്തന സമയം മാറ്റിയതും മദ്യവിൽപനയും ഉപഭോഗവും വർധിപ്പിക്കാനാണ്. പൊതു ജനാരോഗ്യത്തിനും പൊതുതാൽപര്യത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നതിനാൽ പുതിയ മദ്യനയം സംബന്ധിച്ച ഉത്തരവും വിദേശ മദ്യച്ചട്ടത്തിൽ കൊണ്ടുവന്ന ഭേദഗതിയും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.