ചാരുംമൂട്ടിലെ ചേരിതിരിവ്​ സി.പി.എമ്മിന്​ തിരിച്ചടി

ചാരുംമൂട്: വിഭാഗീയതകൾ ഒഴിവായതി​െൻറ ആശ്വാസത്തിൽ ഏരിയ സമ്മേളനം അവസാനിക്കുേമ്പാൾ ചാരുംമൂട്ടിലുണ്ടായ ചേരിതിരിവ് സി.പി.എം നേതൃത്വത്തിന് തിരിച്ചടിയായി. ജില്ല സെക്രേട്ടറിയറ്റ് അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗംകൂടിയായ കെ. രാഘവനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് ഭിന്നതയുണ്ടായത്. 141 പ്രതിനിധികളിൽ ഭൂരിപക്ഷവും രാഘവവിരുദ്ധ പക്ഷത്താണ്. കമ്മിറ്റിയിൽ രാഘവനെതിരെ രൂക്ഷ പരാമർശങ്ങളുമുണ്ടായി. മാവേലിക്കരയിലെ പാർട്ടി സമ്മേളനത്തിൽ ശബരിമല ഉണ്ണിയപ്പം, അരവണ പായസം എന്നിവ വിതരണം ചെയ്തതിനെ പ്രതിനിധികൾ ചോദ്യം ചെയ്തു. കമ്യൂണിസ്റ്റുകാർ പൂജിക്കുമെന്നും പ്രസാദം കഴിക്കുമെന്നുമുള്ള ജില്ല സെക്രേട്ടറിയറ്റ് അംഗത്തി​െൻറ വാദം കമ്യൂണിസ്റ്റുകാരന് ചേർന്നതല്ലെന്നും അഭിപ്രായം ഉയർന്നു. എന്നാൽ, പടനിലം സ്കൂളുമായി ബന്ധപ്പെട്ട നിയമന അഴിമതികളാണ് കെ. രാഘവൻ പക്ഷം ഉന്നയിച്ചത്. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ജി. സുധാകരൻ പടനിലം സ്കൂൾ അഴിമതി സംബന്ധിച്ച് സംസാരിച്ചിരുന്നു. കൂടാതെ, മത്സരം അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാതെയാണ് ഒരുവിഭാഗം മത്സരത്തിന് തയാറായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.