ഫ്ലമൻകോയിൽ ചുവടുവെച്ച് പാരീസ്​ ലക്ഷ്മി

കാലടി: സ്പാനിഷ് നൃത്തകലാരൂപമായ ഫ്ലമൻകോയിൽ പാരീസ് ലക്ഷ്മി ചുവടുവെച്ചപ്പോൾ ശ്രീശങ്കര നൃത്ത- സംഗീതോത്സവത്തിൽ വേറിട്ടൊരുനുഭവമായി. ജിപ്സികളുടെ പരമ്പരാഗത ജീവിതശൈലിയിൽനിന്ന് ഉടലെടുത്ത ഫ്ലമൻകോ നൃത്തം ആസ്വാദകരെ ആകർഷിപ്പിക്കുന്നതായിരുന്നു. നർത്തകിയും നടിയുമായ പാരീസ് ലക്ഷ്മിയാണ് ഫ്ലമൻകോ നൃത്തം അവതരിപ്പിച്ചത്. ഒരിടത്തും സ്ഥിരമായി താമസിക്കാതെ ദേശാന്തര ഗമനം നടത്തുന്ന ഇവരുടെ ദുഃഖമാണ് അവതരിപ്പിച്ചത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള സാമൂഹിക, സാംസ്കാരിക പരിണാമങ്ങളുടെ ഉർജവും ഓജസ്സും ചടുലനൃത്തത്തിലൂടെ രംഗത്ത് അവതരിപ്പിച്ചു. ഗിത്താറി​െൻറയും സ്പാനിഷ് പാട്ടി​െൻറയും താളത്തിലാണ് ചുവടുവെച്ചത്. കഥകിനോട് ഏറെ സാമ്യം പുലർത്തുന്ന ഫ്ലമൻകോയുടെ പ്രത്യേകത ചടുലമായ പദചലനങ്ങളാണ്. പ്രത്യേകതരത്തിലുള്ള ഷൂ അണിഞ്ഞിരിക്കുന്നതുകൊണ്ട് പദചലനങ്ങൾക്ക് ശബ്ദത്തി​െൻറ അകമ്പടിയേകുന്നു. ഭാരതീയ നൃത്തങ്ങളിലെപോലെ മുദ്രകളില്ലെന്നത് പ്രത്യേകതയാണ്. നർത്തകി അതിഥി ഭാഗവതി​െൻറ കഥക് നൃത്തമായിരുന്നു നൃത്തോത്സവവേദിയിലെത്തിയ ആസ്വാദകരെ മനംകുളിർപ്പിച്ച മറ്റൊരു പരിപാടി. ശിവവന്ദനത്തോടെയായിരുന്നു കഥക് ആരംഭിച്ചത്. കഥക് ജയ്പുർ ഖരാന ശൈലിയിലായിരുന്നു അവതരണം. ദ്രൗപതിയുടെ വസ്ത്രാപഹരണം രാഗമാലികയിലാണ് അതിഥി ഭാഗവത് അവതരിപ്പിച്ചത്. വിവേക് രാജഗോപാൽ ചിട്ടപ്പെടുത്തിയ രാധാകൃഷ്ണ പ്രണയം രാഗഭൈരവിയിൽ മനോഹരമായി അവതരിപ്പിച്ചു. 75 മിനിറ്റ് നീണ്ട മനോഹരമായ ദൃശ്യവിരുന്നിൽ അഞ്ച് കഥക് നൃത്തങ്ങളാണ് രംഗത്ത് അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.