കൊച്ചി: ചിന്മയ മിഷനും മധ്യപ്രദേശ് സര്‍ക്കാറും സംയുക്തമായി രൂപംനല്‍കിയ ശ്രീശങ്കരാചാര്യ മൊബൈല്‍ മ്യൂസിയം വെള്ളിയാഴ്ച പര്യടനം ആരംഭിക്കും. ശ്രീശങ്കരാചാര്യരുടെ ജീവിതം പരിചയപ്പെടുത്തുന്ന പ്രദര്‍ശനമാണ് മ്യൂസിയത്തിലുള്ളത്. ആദിശങ്കരെൻറ ജന്മഗൃഹമായ ആരക്കുന്നം വെളിയനാട്ടെ ആദിനിലയത്തില്‍ രാവിലെ എട്ടിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഫ്ലാഗ് ഓഫ് ചെയ്യും. കാലടി, ഉടുപ്പി, ധര്‍മസ്ഥല, ശ്രിംഗേരി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. മധ്യപ്രദേശിലെ നര്‍മദ തീരത്ത് സ്ഥാപിക്കുന്ന 108 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമയുടെ സ്ഥാപന പരിപാടികള്‍ക്ക് മുന്നോടിയായാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് ചിന്മയ മിഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ യാത്ര സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.