ട്രെയിനില്‍നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വടുതല പേരണ്ടൂര്‍ കനാലിലേക്ക് വീണ് മധ്യവയസ്‌കന്‍ മരിച്ചു. എറണാകുളം പട്ടിമറ്റത്ത് വാടകക്ക് താമസിക്കുന്ന കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി പി. രവീന്ദ്രനാണ് (50) ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍നിന്ന് വീണ് മരിച്ചത്. രാവിലെ 6.45നായിരുന്നു സംഭവം. നാട്ടില്‍നിന്ന് ഭാര്യ ജയകുമാരിയുമൊത്ത് പട്ടിമറ്റത്തേക്ക് വരുന്നതിനിെടയാണ് അപകടം. ജയകുമാരി മറ്റൊരു കമ്പാര്‍ട്ട്മ​െൻറിലായിരുന്നു യാത്ര ചെയ്തത്. അപകടം നടന്നയുടൻ മറ്റ് യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. റെയില്‍വേ പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് എളമക്കര പൊലീസും കാക്കനാട്, ഗാന്ധിനഗര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഉച്ചക്ക് രേണ്ടാടെ മൃതദേഹം പേരണ്ടൂര്‍ റെയില്‍വേ പാലത്തിന് താഴെനിന്ന് കണ്ടെടുക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ എത്തിയശേഷം തുടര്‍ നടപടി പൂര്‍ത്തിയാക്കി വിട്ടുനല്‍കും. പട്ടിമറ്റത്ത് ലോട്ടറി വില്‍പന നടത്തുകയായിരുന്നു രവീന്ദ്രന്‍. ഭാര്യ ജയകുമാരി കിഴക്കമ്പലം കിറ്റക്സിലെ ജീവനക്കാരിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.