ആലപ്പുഴ: ഓഖി ചുഴലിക്കൊടുങ്കാറ്റ് ജില്ലയിലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താൻ ഇൻറര്‍ മിനിസ്റ്റീരിയല്‍ കേന്ദ്രസംഘം വ്യാഴാഴ്ച ജില്ലയില്‍ പര്യടനം നടത്തും. ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ രാവിലെ ഒമ്പതിന് അരൂരില്‍ കേന്ദ്രസംഘത്തെ സ്വീകരിക്കും. തുടര്‍ന്ന് 10ന് നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്‍കുന്നതിന് മാരാരി ബീച്ച് റിസോര്‍ട്ട്് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. തുടര്‍ന്ന് അന്ധകാരനഴി, ആയിരം തൈ, കോര്‍ത്തുശ്ശേരി, കാട്ടൂര്‍ പള്ളി, പാതിരപ്പള്ളി കോളജ് ജങ്ഷന്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചക്കുശേഷം വളഞ്ഞവഴി, വ്യാസ ജങ്ഷന്‍, പുറക്കാട്, പല്ലന, തൃക്കുന്നപ്പുഴ, വലിയഴീക്കല്‍ എന്നിവിടങ്ങളിലും സംഘം എത്തും. വനിത-ശിശു ആശുപത്രിയിൽ അനസ്തേഷ്യക്ക് ഫീസ് 1500 ആലപ്പുഴ: ആലപ്പുഴ വനിത-ശിശു ആശുപത്രിയിൽ അനസ്തേഷ്യക്ക് ഇൗടാക്കുന്ന ഫീസ് 1500 രൂപ. അനസ്തെറ്റിസ്റ്റ് അവധിക്ക് പോകുേമ്പാൾ പകരം എത്തുന്നയാൾക്ക് രോഗികൾ നൽകേണ്ട ഫീസാണ് ഇത്. ഇക്കാര്യത്തിൽ ഇളവ് ലഭിച്ചില്ലെന്ന പരാതിയാണ് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രസവത്തിന് എത്തിയ വനിതയുടെ പിതാവ് ആലിശേരി സ്വദേശി നസീർ അബ്ദുല്ല പറയുന്നത്. താഴ്ന്ന വരുമാനത്തിൽപെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ഹെൽത്ത് കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പ്രകാരം ആനുകൂല്യങ്ങൾക്ക് അർഹതപ്പെട്ടവരാണ്. എന്നാൽ, അനസ്തെറ്റിസ്റ്റ് അവധിയിലായാൽ പകരമെത്തുന്ന താൽക്കാലിക അനസ്തെറ്റിസ്റ്റിന് പാവപ്പെട്ടവരും ഫീസ് നൽകണമെന്നതാണ് ആശുപത്രിയിലെ അലിഖിത വ്യവസ്ഥ. മറ്റുവിഭാഗത്തിലെ ജീവനക്കാർ പണം പറ്റാറില്ല. എന്നാൽ, സിസേറിയന് വിധേയമാകുന്നവരുടെ കുടുംബം ഇത്തരത്തിെല പിടിച്ചുപറിക്ക് ഇരയാകുന്നതായാണ് പരാതി. വനിത കമീഷന്‍ മെഗാ അദാലത് 11ന് ആലപ്പുഴ: കേരള വനിത കമീഷെൻറ ജില്ലയിലെ മെഗാ അദാലത് ജനുവരി 11ന് രാവിലെ 10ന് കലക്ടറേറ്റ് കോൺഫറന്‍സ് ഹാളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.