കുടുംബശ്രീ ഇറച്ചിക്കോഴി വളര്‍ത്തല്‍ രംഗത്തേക്ക്

ആലപ്പുഴ: വർധിച്ച ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരമായും സുരക്ഷിതമായ കോഴിഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും കുടുംബശ്രീ ചിക്കൻ എന്ന പേരില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂനിറ്റുകള്‍ ജില്ല കുടുംബശ്രീ മിഷ​െൻറ നേതൃത്വത്തില്‍ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നിലവിലുള്ള മൃഗസംരക്ഷണ മേഖല പദ്ധതികള്‍ക്ക് പുറെമയുള്ള പദ്ധതി രണ്ട് കാറ്റഗറികളിലായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവില്‍ 1000 കോഴികളെ വളര്‍ത്താന്‍ സാധ്യതയുള്ള വ്യക്തിഗത സംരംഭമായും കുറഞ്ഞത് 250 കോഴികളെ വളര്‍ത്താന്‍ സാധ്യതയുള്ള നാല് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രൂപ്പിന് കുറഞ്ഞത് 1000 കോഴികളുള്ള ഗ്രൂപ് സംരംഭമായും അംഗമാവാം. ഇറച്ചി കുടുംബശ്രീ ചിക്കന്‍ എന്ന പേരില്‍ വിപണിയില്‍ ലഭ്യമാക്കും. ഇറച്ചിക്കോഴി വളര്‍ത്തലില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. കുടുംബശ്രീ വ്യക്തിഗത യൂനിറ്റ് ആരംഭിക്കുന്നതിന് സി.ഐ.എഫായി ഒരുലക്ഷം രൂപ, ജോയൻറ് ലയബിലിറ്റി ഗ്രൂപ്പുകളായി (ജെ.എൽ.ജി) കാറ്റഗറി രണ്ടില്‍ യൂനിറ്റുകള്‍ ആരംഭിക്കുന്നതിന് സി.ഐ.എഫ് ആയി ഒരുലക്ഷം രൂപ എന്നിങ്ങനെയുള്ള വായ്പ സഹായങ്ങള്‍ അതത് സി.ഡി.എസുകളിലൂടെ നല്‍കും. ഒരു വര്‍ഷംകൊണ്ട് നാലുശതമാനം പലിശയുള്‍പ്പെടെ വായ്പ തിരിച്ചടക്കണം. നാല് അംഗങ്ങളുള്ള ഒരു സി.ഡി.എസ് പരിധിയില്‍നിന്ന് കാറ്റഗറി രണ്ടിലേക്ക് അപേക്ഷ നല്‍കാം. ഇറച്ചിക്കോഴി വളര്‍ത്തലിൽ താല്‍പര്യമുള്ള, വീടുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാൻ 15 സ​െൻറ് സ്ഥലമെങ്കിലും ലഭ്യമാവാന്‍ സാധ്യതയുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും കാറ്റഗറി രണ്ടിലേക്ക് അപേക്ഷിക്കാം. ആദ്യഘട്ടമായി ജില്ലയില്‍ പരമാവധി പത്ത് കോഴിയിറച്ചി വിപണന കേന്ദ്രങ്ങളാണ് കുടുംബശ്രീ മിഷന്‍ ആരംഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.