പിന്നാക്കക്കാർക്കും മുന്നാക്കക്കാരിലെ അവശ വിഭാഗങ്ങൾക്കും ഒരേ പരിഗണന നൽകാനാവില്ല -മന്ത്രി ആലപ്പുഴ: സാമുദായികമായി പിന്നാക്കം നിൽക്കുന്നവർക്കും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഒരേ പരിഗണന നൽകാനാവില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷെൻറ ആഭിമുഖ്യത്തിൽ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ച പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമുദായിക പിന്നാക്കാവസ്ഥ ചരിത്രപരമായ കാരണങ്ങളാലുണ്ടായിട്ടുള്ളതാണ്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ വർഷങ്ങളോളം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈഴവരും പട്ടികജാതി-വർഗ വിഭാഗക്കാരും ന്യൂനപക്ഷങ്ങളും സാംസ്കാരികവും സാമൂഹികവുമായും പിന്നാക്കാവസ്ഥയിലായത്. അവർക്കുള്ള സംവരണം ഭരണഘടന നൽകുന്ന അവകാശമാണ്. ഇവർക്ക് ഭരണഘടനപരമായ സംരക്ഷണം നൽകേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഉത്തരവാദിത്തമാണ്. അതിനെതിരെ പറയുന്നവർ പഴയ ചാതുർവർണ്യ മനസ്സുള്ളവരാണ്. മുന്നാക്ക വിഭാഗത്തിൽപെട്ടവർ കാലങ്ങളായി ധാരാളം പരിഗണനകൾ അനുഭവിച്ചുവന്നിട്ടുള്ളരാണ്. എങ്കിലും ഇവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാനും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. അത് സംവരണ അവകാശത്തെ നിഷേധിക്കലല്ല. കെ.സി.ബി.സി.ഡി.സി ചെയർമാൻ സംഗീത് ചക്രപാണി അധ്യക്ഷത വഹിച്ചു. കെ.ആർ. ഗൗരിയമ്മ മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ അമ്പലപ്പുഴ സി.ഡി.എസിന് 67.36 ലക്ഷം രൂപയുടെയും പുറക്കാട് സി.ഡി.എസിന് 84.42 ലക്ഷം രൂപയുടെയും മൈേക്രാ െക്രഡിറ്റ് വായ്പ വിതരണം ചെയ്തു. സ്വയംതൊഴിൽ സംരംഭം തുടങ്ങാനും വിദ്യാഭ്യാസ ആവശ്യത്തിനുമുള്ള വായ്പയും വിതരണം ചെയ്തു. മാനേജിങ് ഡയറക്ടർ കെ. നാരായണൻ, ഡയറക്ടർമാരായ എ. മഹേന്ദ്രൻ, പി.എൻ. സുരേഷ്കുമാർ, കൗൺസിലർ ജി. ശ്രീജിത്ര, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ സുജ ഈപ്പൻ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവർ സംസാരിച്ചു. മാനേജിങ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ സ്വാഗതവും ജനറൽ മാനേജർ കെ.വി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.