വിശ്രമത്തിനിടെ തിരക്കി​െൻറ നിമിഷം ആസ്വദിച്ച്​ ഗൗരിയമ്മ

ആലപ്പുഴ: പുറത്തിറങ്ങി ജനങ്ങളുമായി അൽപം സംസാരിക്കണമെന്ന കുറെ കാലമായുള്ള ആഗ്രഹം യാഥാർഥ്യമായതിൽ കെ.ആർ. ഗൗരിയമ്മക്ക് എെന്തന്നില്ലാത്ത സേന്താഷം. വീട്ടിൽ വരുന്നവരോട് കുശലവും നാട്ടുവർത്തമാനവുമൊെക്ക പറഞ്ഞ്, കുെറ സമയം സീരിയലുമൊക്കെ കണ്ട് കഴിയുേമ്പാഴാണ് ഗൗരിയമ്മക്ക് ബുധനാഴ്ച ഗൗരവമായ ഒരു 'ഒൗട്ടിങ്' ഉണ്ടായത്. പിന്നാക്ക വികസന കോർപറേഷ​െൻറ മേള ഉദ്ഘാടന ചടങ്ങിെല മുഖ്യാതിഥി. അവിടെ കാണാനെത്തിയവരുടെ സന്തോഷത്താൽ വിപ്ലവനായികയുടെ മുഖത്തുണ്ടാക്കിയ ആസ്വാദനത്തിന് തിളക്കമേറെയായിരുന്നു. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ അവിടെ ഉണ്ടായിരുന്നു. ഇ.എം.എസ് സ്റ്റേഡിയത്തിൽ മേളക്കെത്തിയവരോട് ഗൗരിയമ്മ പറഞ്ഞു -എനിക്ക് പ്രായം നൂറാകുന്നു. എങ്കിലും നിങ്ങളോട് സംസാരിക്കാം. മൈക്കിന് മുന്നിൽ നിന്നുതന്നെയായിരുന്നു സംസാരം. മേള ഉദ്ഘാടകൻ മന്ത്രി ജി. സുധാകരൻ നടത്തിയ പ്രശംസകൾ കേട്ട ശേഷമായിരുന്നു ഗൗരിയമ്മയുടെ ഉൗഴം. ഗൗരിയമ്മയോടുള്ള സി.പി.എമ്മി​െൻറ സ്നേഹബഹുമാനങ്ങളുടെ മധുരമാണ് സുധാകരൻ വാക്കുകളിലൂടെ നൽകിയത്. ജീവിച്ചിരിക്കുന്ന ഇതിഹാസമെന്ന സുധാകര​െൻറ വിശേഷണം കേട്ടപ്പോൾ ഗൗരിയമ്മ ശ്രദ്ധയോടെ പ്രസംഗം കേൾക്കാൻ തുടങ്ങി. കളങ്കമില്ലാത്ത ആദർശവും ഭരിക്കാനുള്ള വൈഭവുമാണ് തങ്ങൾക്കൊക്കെ മാതൃക. താപ്പാനകളായ ബ്യൂറോക്രാറ്റുകളെ നിലക്കുനിർത്തിയ ഗൗരിയമ്മ ഭൂപരിഷ്കരണത്തിന് നേതൃത്വം നൽകി. കേരള ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട നാമത്തിനുടമയാണെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിൽനിന്ന് പുറത്താക്കിയ ഒാർമ അയവിറക്കിയാണ് ഗൗരിയമ്മ സംസാരം തുടങ്ങിയത്. എന്നെ കൊള്ളാത്തതിനാലാണ് അവർ കളഞ്ഞത്. സുധാകരനെ വിദ്യാർഥിയായ കാലം മുതൽ അറിയാം. ഭൂപരിഷ്കരണം നടപ്പാക്കാൻപെട്ട പാട് പറഞ്ഞ ഗൗരിയമ്മ ഇന്നത്തെ തലമുറക്ക് കുടികിടപ്പ് എന്താെണന്ന് അറിയില്ലെന്നും പറഞ്ഞു. സ്ത്രീകളുടെ സുരക്ഷിതത്വമില്ലയ്മയിലെ ആശങ്കയും അവർ പങ്കുെവച്ചു. പ്രായത്തി​െൻറ തീക്ഷ്ണതയൊന്നും സംസാരത്തിലില്ല. സദസ്സിനെ കണ്ടപ്പോൾ പുതിയ ഉണർവ് കൈവന്നതുപോലെ. പഴയ അകൽച്ചയുടെ കാലം ഗൗരിയമ്മ മറന്നുകഴിഞ്ഞു. സുധാകരനോട് പാർട്ടിയിൽനിന്ന് പുറത്തായ കാലത്തെ ശൗര്യമെന്നും ഇല്ല. ചിരിച്ചും കുശലം പറഞ്ഞും പൊന്നാട സ്വീകരിച്ചും ഹസ്തദാനം ചെയ്തും അവർ സൗഹൃദം പ്രകടിപ്പിച്ചു. ആദരവ് നൽകിയുള്ള സുധാകര​െൻറ സംസാരവും ഗൗരിയമ്മയെ തൃപ്തയാക്കി. പിന്നീട് കാണാനെത്തിയ സ്ത്രീകളോട് വിശേഷം തിരക്കി സ്റ്റാളുകളിലെ തിരക്ക് ആസ്വദിച്ച് സായന്തനത്തി​െൻറ ശാന്തതയിൽ വീട്ടിലേക്ക് മടക്കം. -കളർകോട് ഹരികുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.