സെപക്​താക്രോ ചാമ്പ്യന്‍ഷിപ്​ ഇന്നുമുതൽ

കൊച്ചി: സംസ്ഥാന സീനിയര്‍ പുരുഷ-വനിത സെപക്താക്രോ ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച എറണാകുളം വടുതല ഡോണ്‍ബോസ്‌കോയില്‍ തുടക്കമാകും. മൂന്ന് ദിവസത്തെ ടൂര്‍ണമ​െൻറില്‍ 14 ജില്ലയെ പ്രതിനിധാനംചെയ്ത് പുരുഷ-, വനിത ടീമുകളില്‍നിന്നായി 450 താരങ്ങള്‍ പങ്കെടുക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലി​െൻറ അംഗീകാരം ലഭിച്ചശേഷം ആദ്യമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പാണ് ഇതെന്ന് എറണാകുളം ജില്ല സെപക്താക്രോ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്നുമുതല്‍ ഏഴുവരെ നടക്കുന്ന ദേശീയ മത്സരങ്ങള്‍ക്കുള്ള സംസ്ഥാന ടീമിനെ ഇതില്‍നിന്ന് െതരഞ്ഞെടുക്കും. സെക്രട്ടറി ശശീന്ദ്രന്‍ ചക്കാലക്കണ്ടി, എ.പി. രാജഗോപാല്‍, ഷംസുദ്ദീന്‍ വി.എം എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.