ആലപ്പുഴ: കാറിൽ കഞ്ചാവ് കടത്തിയ മൂന്നുപേർ അറസ്റ്റിൽ. കടത്താൻ ഉപയോഗിച്ച ഫോർഡ് ഐക്കൺ കാറും രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് ആലപ്പുഴ, പാതിരപ്പള്ളി, കലവൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലുമാണ് ഇവർ പ ിടിയിലായത്. രണ്ടുകിലോ 50 ഗ്രാം കഞ്ചാവും ചില്ലറ വിൽപനക്ക് കരുതിയിരുന്ന െബഡ് കവറുകളും കാറിലുണ്ടായിരുന്നു. നിരവധി മയക്കുമരുന്ന്-ക്രിമിനൽ കേസുകളിലെ പ്രതി മണ്ണഞ്ചേരി വില്ലേജ് പുതുവൽവെളിയിൽ രജൻ എന്ന രജിമോൻ, ഇയാളുടെ സഹായികളായ നിരവധി കേസുകളിലെ പ്രതി മണ്ണഞ്ചേരി തെക്കേവെളി വീട്ടിൽ ഇരുട്ടുബാബു എന്ന ബാബുമോൻ, ആര്യാട് തെക്ക് കണ്ടത്തിൽവീട്ടിൽ ദിലീപ് എന്നിവരാണ് പിടിയിലായത്. ആലപ്പുഴ എക്സൈസ്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ എന്നിവടങ്ങളിൽ നിരവധി മയക്കുമരുന്ന് കേസുകളിലും ക്രിമിനൽക്കേസുകളിലും പ്രതിയായിട്ടുള്ള ആളാണ് രജിമോൻ. സ്വന്തം വീട്ടിൽ താമസിക്കാതെ ബന്ധുക്കളുടെ വീട്ടിൽ മാറിമാറി താമസിക്കുന്ന ഇയാൾ തമിഴ്നാട്ടിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് രഹസ്യമായി സൂക്ഷിച്ച് വിതരണം ചെയ്യുകയാണ് പതിവ്. ഇയാളുടെ നീക്കങ്ങൾ വളരെ നാളായി എക്സൈസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഇയാൾ പിടിയിലായതോടെ, കലവൂർ ഐ.ടി.സി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടത്തിന് വിരാമമിടാൻ സാധിക്കുമെന്നാണ് എക്സൈസ് കരുതുന്നത്. കാർ ഡ്രൈവർ ബാബുമോനും ദിലീപും ക്രിമിനൽ, മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എക്സൈസ് നാർകോട്ടിക് സ്ക്വാഡ് സി.െഎ കെ.ആർ. ബാബു നേതൃത്വം നൽകിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ എൻ. ബാബു, പി.എം. സുമേഷ്, സെബാസ്റ്റ്യൻ, കുഞ്ഞുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെനി, അരുൺ, ബിപിൻ എന്നിവർ പങ്കെടുത്തു. വാഹന പരിശോധന കർശനമാക്കി ആലപ്പുഴ: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് കൂടാൻ സാധ്യതയുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ രാത്രികാല വാഹന പരിശോധനയും റെയ്ഡും കർശനമാക്കി. പൊതുജനങ്ങൾക്ക്, മദ്യം-മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് രഹസ്യവിവരങ്ങളും പരാതികളും 0477 2251639, 9400069494, 9400069495 നമ്പറുകളിൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.