മുല്ലക്കൽ കാർണിവലിൽ ഗുണ്ട ആക്രമണം; രണ്ടുപേർക്ക് പരിക്ക്

ആലപ്പുഴ: പോപ്പി ഗ്രൗണ്ടിൽ നടക്കുന്ന മുല്ലക്കൽ മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ കാർണിവലിൽ റൈഡിങ്ങിനെത്തിയ യുവാക്കളെ സംഘാടകരുടെ നേതൃത്വത്തിൽ ഒരുപറ്റം ഗുണ്ടകൾ മർദിച്ചതായി പരാതി. പുന്നപ്ര ചേരാൻ ഹൗസിൽ അമീഷ് സി. ജോസ്, സഹോദരൻ അംജീഷ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 12.30ഓടെയായിരുന്നു സംഭവം. യുവാക്കളിൽ ഒരാളുടെ മൊബൈൽ ഫോൺ റൈഡിങ്ങിനിെട നഷ്ടപ്പെട്ടതിനെത്തുടർന്ന് സംഘാടകരോട് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് യുവാക്കൾ റൈഡിങ് കാവലിനുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരനെ ചൂണ്ടി സംഘാടകരോട് പറഞ്ഞതിനെ തുടർന്ന് സംഘാടകർ ഫോൺ തിരച്ചിൽ നടത്താൻ യുവാക്കളോട് ആവശ്യപ്പെടുകയും പരിശോധനയിൽ സ്വിച്ച്ഓഫ് ചെയ്ത നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയുമായിരുന്നു. തിരിച്ചുപോകുന്നതിനിടെ മോഷണം ആരോപിച്ച വ്യക്തിയോട് മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്ന് സംഘാടകർ ആവശ്യപ്പെടുകയും വിസമ്മതിച്ച യുവാക്കളെ സംഘംചേർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. കരിങ്കൽ ഉൾെപ്പടെ ഉപയോഗിച്ചായിരുന്നു മർദനമെന്നും തങ്ങളെ നിലത്തിട്ട് ചവിട്ടിയെന്നും യുവാക്കൾ പറഞ്ഞു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് പ്രശ്നത്തിൽ ഇടപെടാതെ മാറിനിൽക്കുകയായിരുന്നുവെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. യുവാക്കൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് ഇവർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുറവൂർ കവലയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചു; പ്രവർത്തനമില്ല ചേർത്തല: തുറവൂർ കവലയിൽ പുതുതായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ട് ആഴ്ചകളായിട്ടും പ്രവർത്തിപ്പിക്കുന്നില്ലെന്ന് പരാതി. നവംബറിലുണ്ടായ ശക്തമായ കാറ്റിലാണ് ഇവിടെയുണ്ടായിരുന്ന സിഗ്നൽ ലൈറ്റുകൾ തകർന്നുവീണത്. ഇതേ തുടർന്നാണ് പുതിയ സംവിധാനം നിർമിച്ചത്. ഔദ്യോഗികമായ ഉദ്ഘാടനം നടത്താതെ സിഗ്നൽ സംവിധാനം പ്രവർത്തനസജ്ജമാക്കില്ലെന്ന നിലപാടിലാണ് അധികൃതർ. ഉദ്ഘാടക​െൻറ സമയ കുറവാണ് വൈകുന്നതിന് കാരണമെന്നാണ് സൂചന. തിരക്കേറിയ ഇവിടെ സിഗ്നൽ സംവിധാനം തകർന്നതിനുശേഷം കഴിഞ്ഞ ഒരുമാസം നിരവധി അപകടങ്ങളാണ് ഉണ്ടായത്. ചേർത്തലയിൽനിന്ന് ദേശീയപാത വഴി എറണാകുളേത്തക്ക് പോകുന്ന സ്വകാര്യ ബസുകളെല്ലാം ഇവിടെനിന്ന് തിരിഞ്ഞ് ചാവടി വഴിയാണ് പോകുന്നത്. അതുപോലെ തുറവൂർ-തൈക്കാട്ടുശ്ശേരി പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തി​െൻറ വർധന ഈ കവലയിലെ തിരക്ക് ക്രമാതീതമായി ഉയർത്തിയിട്ടുണ്ട്. ദേശീയപാതയിൽ ഏറ്റവും തിരക്കേറിയ ഇവിടെ സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കാൻ വൈകുന്നത് വീഴ്ചയാണ്. ഉദ്ഘാടനമെന്ന ചടങ്ങിനെ കാത്ത് വലിയ അപകടങ്ങൾ വിളിച്ചുവരുത്താതെ സിഗ്നൽ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.