സപ്താഹ ചടങ്ങിനിടെ ആനയിടഞ്ഞു; കുത്തേൽക്കാതെ പാപ്പാൻ രക്ഷപ്പെട്ടു

ചെങ്ങന്നൂർ: സപ്താഹ ചടങ്ങിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. ആനപ്പുറത്തുണ്ടായിരുന്ന ഒന്നാംപാപ്പാനെ കുടഞ്ഞ് നിലത്തിട്ട് കുത്താൻ ശ്രമിച്ചെങ്കിലും ഉരുണ്ടുമാറിയതിനാൽ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ടാംപാപ്പാനും ഓടിമാറിയതിനാൽ കുത്തേൽക്കാതെ രക്ഷപ്പെട്ടു. ആനയുടെ കാലുകൾ ഇടച്ചങ്ങല കൊണ്ട് ബന്ധിപ്പിച്ചതിനാലാണ് വൻദുരന്തം ഒഴിവായത്. ചെങ്ങന്നൂർ കീഴ്ചേരിമേൽ വിഘ്നേശ്വര ക്ഷേത്രത്തിൽ നടന്ന സപ്താഹത്തോടനുബന്ധിച്ച് അവഭൃഥസ്നാന ഘോഷയാത്രക്കെത്തിച്ച കൊടുമൺ ശിവശങ്കരൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ബുധനാഴ്ച വൈകീട്ട് നാേലാടെ ഘോഷയാത്രക്ക് മുന്നോടിയായി നെറ്റിപ്പട്ടം കെട്ടുന്നതിനിടെയാണ് സംഭവം. ഈസമയം രണ്ട് പാപ്പാന്മാരും ആനപ്പുറത്ത് ഉണ്ടായിരുന്നു. ഇടഞ്ഞ ആന ക്ഷേത്രത്തിലെ നിലവിളക്കുകൾ, മൈക്ക് സെറ്റ്, ബോക്സ്, സമീപത്തെ രണ്ട് സ്കൂട്ടർ എന്നിവ തകർത്തു. ഇതോടെ താലപ്പൊലി എടുക്കാനെത്തിയ സ്ത്രീകളടക്കമുള്ളവർ നാലുപാടും ചിതറിയോടി. ഒരുമണിക്കൂറോളം ക്ഷേത്രപരിസരം വിറപ്പിച്ച ആനയെ ഒന്നാംപാപ്പാൻ തന്നെ തളക്കുകയായിരുന്നു. അതിനിടെ, നിലവിലെ ചട്ടം ലംഘിച്ചാണ് ആനയെ കമ്മിറ്റിക്കാർ ചടങ്ങിന് കൊണ്ടുവന്നതെന്ന് ആരോപിച്ച് നാട്ടുകാരിൽ ചിലർ പൊലീസിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകി. ദേവസ്വം ബോര്‍ഡ് നന്നായില്ലെങ്കിലും ഞങ്ങള്‍ ചീത്തയാകിെല്ലന്ന് പ്രസിഡൻറ് മാവേലിക്കര: രണ്ടുവര്‍ഷം കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പൂർണമായും നന്നാക്കാമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ബോര്‍ഡ് നന്നായാലും ഇല്ലെങ്കിലും ദേവസ്വം ബോര്‍ഡ് അംഗങ്ങളും താനും ചീത്തയാകില്ലെന്ന് ഉറപ്പുതരാമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍. കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തി​െൻറ ഭാഗമായുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടയടച്ചിടുന്നു, സ്ത്രീകളെ പ്രവേശിപ്പിക്കുന്നു, പണം ഇടരുത് എന്നിങ്ങനെ ശബരിമലയ്ക്ക് നേരെ വന്‍തോതില്‍ പ്രചാരണങ്ങള്‍ നടക്കുന്നതായും ആരെ നന്നാക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ സിമൻറ് കെട്ടിടങ്ങള്‍ പാടില്ല എന്നതാണ് ബോര്‍ഡി​െൻറ നയം. നിലനില്‍ക്കുന്നതിനെ ശക്തിപ്പെടുത്തുകയല്ലാതെ മറ്റൊന്നും നടക്കില്ല. 4000 വര്‍ഷം പഴക്കമുള്ള കണ്ടിയൂര്‍ ക്ഷേത്രം കുഴപ്പമില്ലാതെ നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രാചാരങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കണമെന്നും അതിനെന്തെങ്കിലും വീഴ്ച വന്നാല്‍ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ക്ഷേത്രനവീകരണ സമര്‍പ്പണവും പുനരുദ്ധാരണ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് പി.വി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ദാസന്‍, അസി. ദേവസ്വം കമീഷണര്‍ മനോജ്കുമാര്‍, ദേവസ്വം അസി. എൻജിനീയര്‍ ഗീത ഗോപാലകൃഷ്ണന്‍, കണ്ടിയൂര്‍ ദേവസ്വം എസ്.ജി.ഒ കെ.എസ്. ഗോപിനാഥപിള്ള, എസ്. ശിവരാജന്‍, കെ. അരുണ്‍കുമാര്‍, സതീഷ്‌കുമാര്‍, കെ.പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ബാഡ്മിൻറൺ ടൂർണമ​െൻറ് ചേർത്തല: ചേന്നവേലിയിൽ നടന്ന അഖില കേരള ബാഡ്മിൻറൺ ടൂർണമ​െൻറിൽ കണ്ണൂര്‍ ടീം ജേതാക്കളായി. കണ്ണൂരിലെ അഴീക്കോട് സ്വദേശികളായ അംജിത്ത്, അമര്‍ജിത്ത് എന്നിവരാണ് വിജയിച്ചത്. എറണാകുളത്തെ ദില്‍ഷാദ്, ശിവശങ്കരന്‍ ടീമിനാണ് രണ്ടാംസ്ഥാനം. ഒന്നാംസ്ഥാനം നേടിയ ടീമിന് 10,000 രൂപയും ട്രോഫിയും രണ്ടാംസ്ഥാനം നേടിയ ടീമിന് 5000 രൂപയും ട്രോഫിയും നൽകി. ചേന്നവേലി യുവ ബാഡ്മിൻറൺ ഇൻഡോർ കോർട്ടിലായിരുന്നു മത്സരം. വിജയികള്‍ക്ക് എം.ജി. മോഹന്‍ദാസ്, സജീവന്‍ വലിയപുരക്കൽ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.