മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും മതസൗഹാർദ സദസ്സും സംഘടിപ്പിച്ചു. ഫാ. ജോർജ് മാന്തോട്ടം കോർ- എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. വി.പി.ആർ കർത്ത ആമുഖ പ്രഭാഷണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി. മൂവാറ്റുപുഴ കാർഷിക ബാങ്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ, കവി മുരളി അകത്തൂട്ട്, സി.എൻ. സോമൻ, ഒ.ടി. വർഗീസ്, ജില്ല ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി, എൽദോസ് പി. പോൾ, ലൈബ്രറി കമ്മിറ്റി അംഗം പി.എ. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.