സൗജന്യ തൊഴിൽ പരിശീലനവും നിയമന സഹായവും

മൂവാറ്റുപുഴ: കുടുംബശ്രീ മിഷൻ മുഖേന മൂവാറ്റുപുഴ നഗരസഭ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) തൊഴിൽരഹിതരായ 18നും 35നും മധ്യേ പ്രായമുള്ള യുവതീയുവാക്കൾക്ക് നൽകുന്നു. ഡ​െൻറല്‍ സെറാമിക് അസിസ്റ്റൻറ് (10-ാം ക്ലാസ് ജയം), അക്കൗണ്ട്‌സ് യൂസിങ് ടാലി (പ്ലസ് ടു േകാമേഴ്‌സ്), ഫീല്‍ഡ് ടെക്‌നീഷ്യൻ എ.സി (10-ാം ക്ലാസ് ജയം), ഡാറ്റ എൻട്രി ഓപറേറ്റർ (ബിരുദം), മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ (പ്ലസ് ടു ബയോളജി സയൻസ്), സർവേയർ, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്‌സ് കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. ഫോൺ: 9947994809, 7907251908. മണ്ഡല മഹോത്സവം സമാപിച്ചു മൂവാറ്റുപുഴ: തോട്ടക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം സമാപിച്ചു. ക്ഷേത്രം മേൽശാന്തി പ്രകാശൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ പതിവുപൂജകൾക്കുപുറമെ വിശേഷാൽ പൂജകൾ, ഗണപതിഹോമം, ധാര, ലളിതസഹസ്രനാമ ജപം, ദീപാരാധന, അത്താഴപൂജ, പ്രസാദ വിതരണം, ശാസ്താംപാട്ട്, അന്നദാനം എന്നിവ നടത്തി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് വി.എം. ഉദയകുമാറും സെക്രട്ടറി പി.പി. ബാലകൃഷ്ണനും ചടങ്ങുകൾക്ക് നേതൃത്വം നൽകി. സിമ്പോസിയം സംഘടിപ്പിച്ചു മൂവാറ്റുപുഴ: ഇന്ത്യൻ സായുധസേനകളിൽ എൻ.സി.സി കാഡറ്റുകൾക്ക് ലഭിക്കുന്ന തൊഴിൽ സാധ്യതകളെക്കുറിച്ച് മൂവാറ്റുപുഴ നിർമല കോളജിൽ നടക്കുന്ന 18-ാം കേരള ബറ്റാലിയൻ ക്യാമ്പിൽ സിമ്പോസിയം സംഘടിപ്പിച്ചു. സാരഥി സ​െൻറർ ഡയറക്ടർ റിട്ട. കേണൽ എസ്. വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കമാൻഡൻറ് െലഫ്. കേണൽ എ.പി. രഞ്ജിത്, സാരഥി ചെയർമാൻ അരവിന്ദാക്ഷൻ, സെക്കൻഡ് ഓഫിസർ അനിൽ കെ. നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.