മൂവാറ്റുപുഴ: നടുക്കരയിൽ ആരംഭിക്കുന്ന ഹൈടെക് നഴ്‌സറിയിൽ ജീവനക്കാരുടെ നിയമനത്തിൽ വ്യാപക ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും നടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. അപേക്ഷ ക്ഷണിക്കുകയോ അഭിമുഖം നടത്തുകയോ ചെയ്യാതെയാണ് അനധികൃതമായി സ്വന്തക്കാരെ തിരുകിക്കയറ്റിയിരിക്കുകയാണ്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മുൻ എം.എൽ.എ ജോസഫ് വാഴക്കൻ മുൻകൈ എടുത്താണ് നടുക്കരയിൽ നാലേക്കർ സ്ഥലത്ത് സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് നഴ്‌സറിക്ക് തുടക്കംകുറിച്ചത്. സി.പി.ഐയുടെ പ്രാദേശികനേതാക്കൾ സമരവും കോടതിയിൽനിന്ന് സ്റ്റേയും വാങ്ങിയതിനെത്തുടർന്ന് അഞ്ചുമാസം പണി തടസ്സപ്പെട്ടിരുന്നു. വീണ്ടും പണിയാരംഭിച്ച പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. അന്നത്തെ സമരത്തിന് നേതൃത്വം നൽകിയ സി.പി.ഐ നേതാവിെൻറ ഭാര്യ ഉൾപ്പെടെയുള്ളവരുടെ ബന്ധുക്കളെയാണ് പുറംവാതിലിലൂടെ തിരുകിക്കയറ്റിയിരിക്കുന്നത്. വഴിവിട്ട ഈ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സമരം ആരംഭിക്കുമെന്നും നേതാക്കൾ സമീർ കോണിക്കൽ, രതീഷ് ചങ്ങാലിമറ്റം, മുഹമ്മദ് റഫീഖ്, ഷാൻ മുഹമ്മദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.