ആലുവ: ഫ്രട്ടേണിറ്റി മൂവ്മെൻറ് ജില്ല പ്രഖ്യാപനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപവത്കരിച്ചു. ആലുവ നന്മ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വെൽെഫയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി േജ്യാതിവാസ് പറവൂർ, സെക്രട്ടറിമാരായ ഷംസുദ്ദീൻ എടയാർ, മുസ്തഫ, വൈസ് പ്രസിഡൻറുമാരായ സദീഖ്, അഷ്റഫ് യഹ്യ, ഫ്രട്ടേണിറ്റി മൂവ്മെൻറ് സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം അഷ്റഫ് കൊണ്ടോട്ടി, ജില്ല കൺവീനർ അംജദ് എടത്തല എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 16ന് ആലുവ പ്രിയദർശിനി ഹാളിലാണ് പ്രഖ്യാപന സമ്മേളനം നടക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ പ്രകടനം സംഘടിപ്പിക്കും. സ്വാഗതസംഘം ഭാരവാഹികൾ: സമദ് നെടുമ്പാശ്ശേരി (ചെയർ) , അഷറഫ് കൊണ്ടോട്ടി (കൺ), േജ്യാതിവാസ് പറവൂർ (വൈസ് ചെയർ), നൗഷാദ് ശ്രീമൂലനഗരം (ജന. കൺ), ഷബീർ ബഷീർ (അസി. ജന. കൺ), മുസ്തഫ പള്ളുരുത്തി, റഹീം കുന്നത്ത്, സദഖത്ത്, രഹനാസ് ഉസ്മാൻ, സലാം അടിവാട്, ഷാജഹാൻ, നജീബ് കീഴ്മാട്, സെയ്ദ് കീരംകുന്ന്, സക്കീർ കീരംകുന്ന് (വിവിധ വകുപ്പ് കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.