സ്വകാര്യബസ് തൊഴിലാളികളുടെ ബോണസ് വർധിപ്പിച്ചു -

കൊച്ചി: ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികളുടെ ഇൗ വർഷത്തെ ബോണസ് സംബന്ധിച്ച് ബസുടമ സംഘടനനേതാക്കളും വിവിധ തൊഴിലാളി യൂനിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായി. ഇതനുസരിച്ച് ഓരോ ബസിലും 1500 രൂപ വീതമാണ് വർധന. ഡ്രൈവർക്ക് 5100 രൂപയും കണ്ടക്ടർക്ക് 4750 രൂപയും ഡോർ ചെക്കർക്ക് 4550 രൂപയും ലഭിക്കും. ഇൗ മാസം 31നുള്ളിൽ ബോണസ് വിതരണം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു. ബസുടമ സംഘടന നേതാക്കളെ പ്രതിനിധാനംചെയ്ത് കെ.ബി. സുനീർ, നെൽസൺ മാത്യു (പി.ബി.ഒ.എ) കെ.എം. നവാസ്, വി.എ. സാദിഖ്, പി.എ. ഗഫൂർ (കെ.ബി.ടി.എ) എന്നിവരും തൊഴിലാളി യൂനിയനുകളെ പ്രതിനിധാനംചെയ്ത് കെ.കെ. കലേശൻ, ടി.എസ്. ഷൺമുഖദാസ്, കെ.എം. രവീന്ദ്രൻ, അബൂബക്കർ (സി.െഎ.ടി.യു) ജോയി ജോസഫ് (എ.െഎ.ടി.യു.സി) വിജയകുമാർ (ടി.യു.സി.െഎ), മനോജ് പെരുമ്പള്ളി, അനൂപ് (ജെ.ടി.യു.സി) കെ.എം. അജേഷ്, ജയൻ കുന്നേൽ (െഎൻ.ടി.യു.സി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.