ആലുവ: ഒരിടവേളക്കുശേഷം നഗരവും സമീപ പ്രദേശങ്ങളും മയക്കുമരുന്നിെൻറ പിടിയിൽ. വേദന സംഹാരികളായ കുത്തിവെപ്പ് മരുന്നുകളുടെ ലഭ്യത കുറഞ്ഞതോടെ അരങ്ങൊഴിഞ്ഞ ലഹരി ഉപയോഗമാണ് അവയുടെ ലഭ്യത മൂലം വർധിച്ചിരിക്കുന്നത്. കഞ്ചാവിനൊപ്പം മയക്കുമരുന്നുകളുടെ ഗണത്തിൽപ്പെട്ട വേദന സംഹാരി മരുന്നുകളാണ് യുവാക്കൾ വ്യാപകമായി ഉപയോഗിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. 19-20 പ്രായമുള്ള യുവാക്കൾക്കിടയിലാണ് ഇത്തരം മരുന്നുകളുടെ ഉപയോഗം കൂടുതൽ. മേഖലയില്‍ മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട നൈട്രോസെപാം ഗുളികകള്‍ ധാരാളമായി എത്തിയിട്ടുണ്ടെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാൻ കഴിയുന്നതല്ല നൈട്രോസെപാം ഗുളികകൾ. പക്ഷേ ഇവ സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കും ലഭ്യമാകുന്നുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മേഖലയിൽ കർശന പരിശോധനക്ക് എക്സൈസ് തുടക്കമിട്ടിട്ടുണ്ട്. സാധാരണ ഗുളിക പോലെയായതിനാൽ കൈവശം കൊണ്ടുനടന്നാൽ ആരും സംശയിക്കാത്തതാണ് ഇവയെ യുവാക്കൾക്ക് പ്രിയപ്പെട്ടതാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കഞ്ചാവോ മറ്റോ വലിക്കുമ്പോഴുള്ള മണവും പുകയുമൊന്നും പ്രശ്നമാകില്ലെന്നതും ഇത്തരം വേദനസംഹാരി ഗുളികളുടെ ആവശ്യകത വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ഇടനിലക്കാരെ ഉൾപ്പെടെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് എക്സൈസ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.