ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആലുവ: റെയിൽവേ സ്‌റ്റേഷനിൽ . ജീവനക്കാർ, പോർട്ടർമാർ, യാത്രക്കാർ എന്നിവർക്കായി റെയിൽവേയും ആലുവ ആയുർവേദ ആശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റെസിഡൻറ്സ് അസോസിയേഷൻ കൂട്ടായ്മയായ 'കോറ' പ്രസിഡൻറ് പി.എ. ഹംസക്കോയ ഉദ്ഘാടനം ചെയ്തു. സ്‌റ്റേഷൻ മാനേജർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആയുർവേദ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ലവ്ലി മാത്യു, റെയിൽവേ മെഡിക്കൽ ഓഫിസർ അരുൺ എന്നിവർ സംസാരിച്ചു. മൂന്ന് ഡോക്ടർമാരും അഞ്ച് പാരാമെഡിക്കൽ ജീവനക്കാരും പങ്കെടുത്തു. സൗജന്യ മരുന്നുകളും കൊതുകുനിവാരണ പുകമരുന്നും നൽകി. ക്യാമ്പിലെത്തിയവർക്ക് ആയുർവേദ ആശുപത്രിയിൽ തുടർചികിത്സ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.