ബ്യൂട്ടിപാര്‍ലറില്‍വെച്ച് സ്വര്‍ണ മാല നഷ്​ടമായി

ആലുവ: ബ്യൂട്ടിപാര്‍ലറില്‍ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയുടെ സ്വര്‍ണമാല നഷ്ടമായതായി പരാതി. ആസാദ് റോഡിലെ കണ്ണാട്ട് വീട്ടില്‍ ശ്രീലതയുടെ രണ്ട് പവൻ മാലയാണ് നഷ്ടമായത്. ജില്ല ആശുപത്രി ജങ്ഷനിലെ ബ്യൂട്ടി പാര്‍ലറിലാണ് സംഭവം. മാല ഊരി ബാഗില്‍ വെച്ചിരിക്കുകയായിരുന്നു. ഫേഷ്യല്‍ കഴിഞ്ഞ് മാല അണിയാന്‍ നോക്കിയപ്പോഴാണ് നഷ്ടമായ വിവരം അറിയുന്നത്. ഈ സമയം നാല് സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറില്‍ എത്തിയിരുന്നു. ആലുവ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.