നെടുമ്പാശ്ശേരി: കിഴക്കേ ദേശത്ത് വിജയൻ പിള്ളയുടെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം മോഷണംപോയ കാർ കണ്ടെത്തി. നെടുമ്പാശ്ശേരി അത്താണിക്കടുത്ത ഒഴിഞ്ഞ പറമ്പിലാണ് കാർ കണ്ടെത്തിയത്. പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് കാർ ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളഞ്ഞതാകാമെന്ന് സംശയിക്കുന്നു. പരിസരങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ സി.സി ടി.വിയുടെ ദൃശ്യങ്ങൾ ശേഖരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. വിജയൻപിള്ളയും കുടുംബാംഗങ്ങളും മുംബൈക്കു പോയ ദിവസമാണ് വീട് കുത്തിത്തുറക്കുകയും വീട്ടുമുറ്റത്തുണ്ടായിരുന്ന കാർ മോഷ്ടിക്കുകയും ചെയ്തത്. നെടുമ്പാശ്ശേരി എസ്.ഐ സോണി മാത്യുവിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.