മയക്കുമരുന്ന് ഗുളികയുമായി യുവാവ് പിടിയില്‍

ആലുവ: മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട നൈട്രോസെപാം ഗുളികകളുമായി യുവാവ് പിടിയിലായി. ആലുവ മണലിമുക്ക് തച്ചപറമ്പ് വീട്ടില്‍ സുള്‍ഫിക്കറിനെയാണ് (24) ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ബാലകൃഷ്ണന്‍ അറസ്‌റ്റുചെയ്തത്. നൊച്ചിമയില്‍ പിടിയിലായ ഇയാളുടെ പക്കല്‍നിന്ന് 10 ഗ്രാം വരുന്ന 20 ഗുളികകള്‍ കണ്ടെത്തി. ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസി‍​െൻറ നേതൃത്വത്തില്‍ ഈമാസം നടത്തിയ പരിശോധനകളിൽ പത്തൊമ്പതും ഇരുപതും വയസ്സുള്ള യുവാക്കള്‍ പിടിയിലായിരുന്നു. ഇതി‍​െൻറ തുടരന്വേഷണത്തിലാണ് സുള്‍ഫിക്കര്‍ പിടിയിലായത്. മൂന്നു ദിവസമായി സുള്‍ഫിക്കര്‍ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. കൃഷ്ണന്‍ നായര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ പി. അനീഷ് മോഹന്‍, എസ്. സുരേഷ്‌കുമാര്‍, എം.കെ. കാര്‍ത്തികേയന്‍ നായര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.ഡി. ജോസ്, എ.ബി. സജീവ്കുമാര്‍, എം.എം. അരുണ്‍കുമാര്‍, പി.പി. ഷിവിന്‍, എസ്. സിദ്ധാർഥ്, ശശി ആചാരി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.