റോഡരികിൽ പാര്‍ക്കിങ്​: വാഴക്കാലയില്‍ സി.പി.എം-^പൊലീസ് സംഘര്‍ഷം

റോഡരികിൽ പാര്‍ക്കിങ്: വാഴക്കാലയില്‍ സി.പി.എം--പൊലീസ് സംഘര്‍ഷം കാക്കനാട്: റോഡരികിൽ അനധികൃത പാര്‍ക്കിങ്ങിനെ ചൊല്ലി പൊലീസുമായി സി.പി.എം പ്രവർത്തകരുടെ സംഘര്‍ഷം. സംഘട്ടനത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാക്കനാട് പാലാരിവട്ടം സിവില്‍ െലയിന്‍ റോഡില്‍ വാഴക്കാലഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു. ഇേതതുടര്‍ന്ന് സി.പി.എം നേതാക്കള്‍ സംഘടിച്ചെത്തി വാക്കേറ്റമുണ്ടായതാണ് സംഘർഷത്തിൽ കലാശിച്ചത്. പതിനെട്ടോളം സ്വകാര്യ വാഹനങ്ങളില്‍ പൊലീസ് പതിപ്പിച്ച സ്റ്റിക്കര്‍ സി.പി.എം നേതാക്കള്‍ വലിച്ചുകീറി എറിഞ്ഞു. ഇത് തടയാനെത്തിയ പൊലീസുകാരെ നേതാക്കള്‍ കായികമായി നേരിടുകയായിരുന്നു. സംഘട്ടനത്തില്‍ കഴുത്തിന് പരിക്കേറ്റ ഇടപ്പള്ളി ട്രാഫിക് എ.എസ്.‌ഐ രാധാകൃഷ്ണനാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. അനധികൃതമായി കടകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത ഉടമകളില്ലാത്ത വാഹനങ്ങളിലാണ് പൊലീസ് സ്റ്റിക്കര്‍ പതിപ്പിച്ചത്. ൈകേയറ്റത്തിന് മുതിര്‍ന്നവരുടെ ചിത്രം മൊബൈല്‍ ഫോണിൽ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സംഘം ഫോണ്‍ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചെന്ന് എ.എസ്‌.ഐ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ൈകയേറ്റത്തിന് ശ്രമിച്ചതിനുമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. തൃക്കാക്കര പൊലീസും കണ്‍ട്രോള്‍ റൂമില്‍നിന്നുമെത്തിയ പൊലീസുമാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.