കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദിച്ചു

വൈറ്റില: ഗുരുവായൂർ-അടൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ രാജേഷിന് സ്വകാര്യബസ് കണ്ടക്ടറുടെ മർദനം. ഗുരുവായൂർ ഡിപ്പോയിലെ ഡ്രൈവറാണ് മർദനമേറ്റ രാജേഷ്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യബസിലെ കണ്ടക്ടർ തൃശൂർ പനങ്കുളം അന്തിക്കാട്ട് വീട്ടിൽ സലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റില ഹബിൽ വൈകീട്ട് 6.30ഒാടെയായിരുന്നു സംഭവം. ഗുരുവായൂർ-വൈറ്റില റൂട്ടിലോടുന്ന സ്വകാര്യബസിന് മുന്നിൽ കയറി യാത്രക്കാരെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. മർദനത്തിൽ രാജേഷിന് ചുണ്ടിൽ പരിക്കേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അറസ്റ്റിലായ സലിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മരട് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.