അയ്യങ്കാളി ജന്മദിനാഘോഷം

കാക്കനാട്: കെ.പി.എം.എസ് എറണാകുളം യൂനിയന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ പങ്കെടുത്ത വാഹന ഘോഷയാത്ര കളമശ്ശേരിയില്‍ നിന്നാരംഭിച്ച് കാക്കനാട് സമാപിച്ചു. പി.ടി. തോമസ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ആര്‍. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഘോഷയാത്ര വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സൻ ജെസി പീറ്റര്‍ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പൂക്കളമത്സരം, ഫ്യൂഷന്‍ സംഗീതം, നടന്‍പാട്ട്, ഗാനമേള എന്നിവയും സംഘടിപ്പിച്ചു. കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഓണക്കോടി വിതരണം കെ.എന്‍. മോഹനന്‍ നിര്‍വഹിച്ചു. പി.വി. രാജു, എം.കെ.പുഷ്‌കരന്‍, ഷീജ രാമു, എ.കെ. രാജേഷ്, സി.ടി. വിജയന്‍, ചന്ദ്രിക അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.