കൊച്ചി: കൊച്ചി നഗരത്തിൽ അനധികൃത വിദേശ റിക്രൂട്ട്മെൻറ് നടത്തിയ രണ്ട് സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തി. എറണാകുളം കുരിശുപള്ളി റോഡിൽ പ്രവർത്തിച്ചിരുന്ന ആദർശ് എൻറർപ്രൈസസ് ആൻഡ് മാൻ പവർ സപ്ലൈ, പള്ളിമുക്കിൽ പ്രവർത്തിച്ചിരുന്ന അേറബ്യൻ ട്രേഡ് ടൈംസ് എന്നീ സ്ഥാപനങ്ങളാണ് റെയ്ഡ് ചെയ്ത് പാസ്പോർട്ടും മറ്റ് അനുബന്ധ രേഖകളും പിടികൂടിയത്. ഇതിൽ അറേബ്യൻ ട്രേഡ് ടൈംസിൽനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 32ഒാളം പാസ്പോർട്ടുകൾ പൊലീസ് കണ്ടെടുത്തു. ഒാപറേഷൻ ബ്ലാക്ക് ൈഫ്ലഎന്നുപേരിട്ട പരിശോധനക്ക് ക്രൈംബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.