ആലുവ: അല്‍-അമീന്‍ കോളജ് എന്‍.എസ്.എസ് ക്യാമ്പിന് മുന്നോടിയായി നടത്തി. എടത്തല പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലായിരുന്നു സര്‍വേ. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലാണ് സപ്തദിന ക്യാമ്പ്. എം.ജി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്തെ സമ്പൂര്‍ണ ജൈവ സാക്ഷരത ജില്ലയായി പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായാണ് ഇത്തവണ കൂട്ടിക്കലില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. അല്‍-അമീന്‍ കോളജിലെ നൂറോളം എന്‍.എസ്.എസ് വളൻറിയര്‍മാര്‍ പഞ്ചായത്തിലെ അയ്യായിരത്തോളം വീടുകള്‍ സന്ദര്‍ശിച്ച് ജൈവകൃഷിയുടെ പ്രാധാന്യം വിവരിച്ചുനല്‍കും. കൂട്ടിക്കല്‍ സെൻറ് ജോര്‍ജ് ഹൈസ്‌കൂളില്‍ നടക്കുന്ന ക്യാമ്പിെൻറ ഉദ്ഘാടനം 31ന് വൈകീട്ട് നാലിന് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രവീന്ദ്രന്‍ നിർവഹിക്കും. അല്‍-അമീന്‍ കോളജ് മാനേജര്‍ ഡോ. എം.ഐ ജുനൈദ് റഹ്മാന്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പൽ ഡോ. അനിത നായര്‍ പദ്ധതി അവതരിപ്പിക്കും. സാമ്പിൾ സർവേയുടെ ഭാഗമായി പത്തോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.