കൊൽക്കത്ത: നാരദ ടേപ്പ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രി സുബ്രത മുഖർജിയെ സി.ബി.െഎ ചോദ്യംചെയ്തു. തൃണമൂൽ കോൺഗ്രസുകാരായ മറ്റ് പല മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും കേസിൽ ആരോപണവിധേയരാണ്. മന്ത്രിയെ നാല് മണിക്കൂറിലധികം ചോദ്യംചെയ്തു. എൻഫോഴ്സ്മെൻറ് വിഭാഗവും നേരത്തേ ചോദ്യംചെയ്തിരുന്നു. വ്യവസായി ചമഞ്ഞ് നാരദ ന്യൂസ് സി.ഇ.ഒ മാത്യു സാമുവൽ നടത്തിയ ഒളികാമറ റിപ്പോർട്ടിങ് സംബന്ധിച്ചാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.