കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിെൻറ പാലിയേറ്റിവ് കെയർ യൂനിറ്റ് സജ്ജമായെന്ന് പ്രസിഡൻറ് പി.ടി. പോൾ അറിയിച്ചു. ബ്ലോക്കിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 58000 കുടുംബങ്ങളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യംെവച്ചാണ് പാലിയേറ്റിവ് കെയർ ആരംഭിക്കുന്നത്. പ്രത്യേക വാഹനവും ഡോക്ടറും, നഴ്സും അടങ്ങിയ യൂനിറ്റ് ചൊവ്വാഴ്ച പ്രവർത്തനം ആരംഭിക്കും. കിടപ്പ് രോഗികൾക്ക് മരുന്നും, വാട്ടർ ബെഡ് അടക്കമുള്ള ഉപകരണങ്ങളും ബ്ലോക്ക് പഞ്ചായത്ത് കാലടി സാമൂഹികാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്യും. കിഡ്നി രോഗികൾക്ക് ഡയാലിസിസ് സെൻറർ തുടങ്ങാൻ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി. ഡയാലിസിസ് സെൻററിനാവശ്യമായ മെഷിനറി എം.എൽ.എ ഫണ്ട്, എം.പി ഫണ്ട്, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരിൽനിന്ന് സമാഹരിച്ച് ഒരു കോടി രൂപ ചെലവിൽ ആറ് മെഷീനുകൾ അടങ്ങുന്ന യൂനിറ്റ് ആരംഭിക്കുമെന്നും പി.ടി. പോൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.