81ലേക്ക്​ കടന്ന വെള്ളാപ്പള്ളിക്ക്​ പ്രവർത്തകരുടെ സ്​നേഹാർപ്പണം

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 81ലേക്ക് കടന്നതി​െൻറ ആഘോഷം കണിച്ചുകുളങ്ങരയിലെ വസതിയിൽ ബന്ധുക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു. ചെങ്ങന്നൂർ യൂനിയൻ നിർമിച്ചുനൽകുന്ന വെള്ളാപ്പള്ളി നടേശൻ സ്നേഹഭവന പദ്ധതിയിലെ വീടി​െൻറ താക്കോൽദാനവും വെള്ളാപ്പള്ളി നിർവഹിച്ചു. തിങ്കളാഴ്ച രാവിലെ 11.30ന് കുടുംബാംഗങ്ങളുമൊത്ത് പിറന്നാൾ കേക്ക് മുറിച്ചു. യോഗം നേതാക്കൾ ബൊക്ക നൽകി സ്വീകരിച്ചു. വീട്ടിൽ പ്രത്യേക പൂജകളും നടന്നു. മന്ത്രി പി. തിലോത്തമൻ, ബി.ജെ.പി നേതാവ് വി. മുരളീധരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങി ഒേട്ടറെ പ്രമുഖർ വീട്ടിലെത്തി ആശംസകൾ അർപ്പിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ഫോണിൽ പിറന്നാൾ ആശംസകൾ നേർന്നു. പിറന്നാൾ സമ്മാനങ്ങളും ലഭിച്ചു. വീട്ടിലെത്തിയവർക്കായി ഭാര്യ പ്രീതി നടേശൻ, മക്കളായ തുഷാർ, വന്ദന, മരുമക്കളായ ആശ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.