കാലടി: അതിരപ്പിളളി ഒമ്പതാം ബ്ലോക്ക് പ്ലാേൻറഷൻ കോർപറേഷനിലെ ഫോറസ്റ്റ് ഓഫിസ് സ്റ്റാഫ് ക്വാർട്ടേർസ് മന്ദിരങ്ങളുടെയും വാഴച്ചാൽ വനം ഡിവിഷൻ വെബ് സൈറ്റിെൻറയും ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. സ്മോൾ ബിഗ് തിങ് ഷോർട്ട് ഫിലിം യൂട്യൂബ് പ്രകാശനവും നടന്നു. ജനജാഗ്രത സമിതിയുടെ വന സംരക്ഷണപ്രവർത്തനങ്ങളിൽ ജനങ്ങളും പങ്കാളികളാകണമെന്നും നല്ല നിലയിൽ ഇവ പ്രവർത്തിക്കുമ്പോൾ കൂടുതൽ അധികാരം നൽകുമെന്നും മന്ത്രി പറഞ്ഞു. വനമേഖലയിൽ നിലവിലുള്ളതും ഉപയോഗത്തിലുള്ളതുമായ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള അനുമതി വനം വകുപ്പ് നിയമവിധേയമായി ലഭ്യമാക്കും. മൊബൈൽ ടവർ സ്ഥാപിക്കാൻ അധികൃതരുമായി സംസാരിച്ച് അത് നടപ്പാക്കുന്നതിന് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തും. വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ കിടങ്ങുകളും അവ കുഴിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സോളാർ ഫെൻസിങ്ങും സ്ഥാപിക്കുവാൻ നടപടി തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങുകൾ കുഴിക്കാൻ നടപടി സ്വീകരിക്കും. മൂന്നു മാസത്തിനുള്ളിൽ െട്രയിനിങ് പൂർത്തിയാക്കി എത്തുന്ന 300 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ നിയമനത്തോടുകൂടി ജീവനക്കാരുടെ കുറവിന് പരിഹാരം ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിതു അനു അധ്യക്ഷത വഹിച്ചു. സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം അഞ്ജു സുധീർ, സി.കെ. ബിജു, കെ.വി. ജോസ്, പി.ആർ. ഷാജി, വാഴച്ചാൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എൻ. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.