ദലിതർക്ക് നേരെയുള്ള പീഡനങ്ങളെ ചെറുത്തുതോൽപിക്കും ^വി.ഡി. സതീശന്‍

ദലിതർക്ക് നേരെയുള്ള പീഡനങ്ങളെ ചെറുത്തുതോൽപിക്കും -വി.ഡി. സതീശന്‍ വൈപ്പിന്‍: രാജ്യത്തെമ്പാടും നടമാടുന്ന ദലിത് പീഡനങ്ങളെയും വിരുദ്ധ നയങ്ങളെയും കോണ്‍ഗ്രസി​െൻറയും ദലിത് കോണ്‍ഗ്രസി​െൻറയും നേതൃത്വത്തില്‍ ചെറുത്തുതോല്‍പിക്കുമെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞാറക്കല്‍ ലേബര്‍ കോര്‍ണറില്‍ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷവും സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.കെ. വിജയലക്ഷ്മി വിദ്യാഭ്യാസ പുരസ്‌കാരം വിതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. വേലായുധന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. തങ്കപ്പന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ചന്ദ്രന്‍, ഡി.സി.സി ഭാരവാഹികളായ മുനമ്പം സന്തോഷ്, സി.ഡി. ദേശികന്‍, എം.ജെ. ടോമി, ജില്ല ഭാരവാഹികളായ കെ. പി. അയ്യപ്പന്‍, ടി.എ. കൃഷ്ണന്‍കുട്ടി, പി.കെ. വിനോദ്, മിനി ദിലീപ്, കെ.കെ. സുമേഷ്, കെ.കെ. ദിലീപ്, കെ.സി. സുരേഷ്, ടിറ്റോ ആൻറണി, ബ്ലോക്ക് പ്രസിഡൻറുമാരായ സി.സി. സാംബശിവന്‍ കെ.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.