കേരള മുനിസിപ്പൽ ആൻഡ്​ കോര്‍പറേഷന്‍ സ്‌റ്റാഫ് യൂനിയന്‍ ധര്‍ണ

ആലുവ: കേരള മുനിസിപ്പൽ ആൻഡ് കോര്‍പറേഷന്‍ സ്‌റ്റാഫ് യൂനിയ‍​െൻറ(കെ.എം.സി.എസ്. യു) നേതൃത്വത്തിൽ ആലുവ നഗരസക്ക് മുന്നിൽ ധര്‍ണ നടത്തി. സംസ്‌ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ധര്‍ണ നടത്തിയത്. സി.ഐ.ടി.യു ജില്ല ജോ.സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു യൂനിറ്റ് പ്രസിഡൻറ് അജിതകുമാര്‍ അധ്യക്ഷത വഹിച്ചു . സ്‌ഥിരം സമിതി അധ്യക്ഷരായ ലോലിത ശിവദാസന്‍, ഓമന ഹരി, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, കൗണ്‍സിലര്‍മാരായ മനോജ്.ജി.കൃഷ്ണന്‍, പി.സി. ആൻറണി, ഷൈജി രാമചന്ദ്രന്‍, കെ.എം.സി.എസ്.യു ജില്ല പ്രസിഡൻറ് സജയ ന്‍, കെ.പി. കുഞ്ഞപ്പന്‍, മധു, എ.എം. അശോകന്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാറി‍​െൻറ സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ തിരുത്തുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷത ശക്തിപ്പെടുത്തുക, കേരള സര്‍ക്കാറി​െൻറ ജനപക്ഷ നയങ്ങള്‍ വിജയിപ്പിക്കുക, തദ്ദേശ സ്വയംഭരണ പൊതുസര്‍വിസ് യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.