അനധികൃത പാർക്കിങും കന്നുകാലികളും ഉളിയന്നൂർ റോഡിൽ യാത്ര ദുഷ്കരമാക്കുന്നു

ആലുവ: അനധികൃത പാർക്കിങും കന്നുകാലികളും ഉളിയന്നൂർ റോഡിൽ യാത്ര ദുഷ്കരമാക്കുന്നു. ആലുവ -- ഉളിയന്നൂർ പൊതുമരാമത്ത് റോഡിലാണ് ദുരിതം. മാർക്കറ്റിലേക്കും മറ്റും വരുന്ന വലിയ ചരക്ക് ലോറികൾ പലതും ഇവിടെ പാർക്ക് ചെയ്യാറുണ്ട്. റോഡി​െൻറ ഒരുവശത്താണ് വാഹനങ്ങൾ നിർത്തിയിടുന്നത്. അതിനാൽ തന്നെ യാത്രക്കാർ എതിർവശം ചേർന്നാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടയിലാണ് കന്നുകാലികളെ എതിർവശത്ത് കെട്ടിയിടുന്നത് ആരംഭിച്ചത്. കാലി കച്ചവടക്കാരടക്കമുള്ളവരാണ് ഇത്തരത്തിൽ കാലികളെ റോഡരികിലെ കുറ്റികളിൽ കെട്ടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതുമൂലം ഒന്നുകിൽ കാലികൾ കുത്തേൽക്കും അല്ലെങ്കിൽ വാഹനം ഇടിക്കും എന്ന അവസ്‌ഥയിലാണ് യാത്രക്കാർ. കാൽനട പോലും അസാധ്യമായിരിക്കുകയാണ് . മാടുകൾക്ക് തീറ്റയായി നൽകുന്നതിൽ ശേഷിക്കുന്നവ റോഡരികിൽ തന്നെ കിടക്കുന്നത് പരിസരമലിനീകരണത്തിനിടയാക്കുന്നു. റോഡരികിൽ ഉപാസന കലാ സാംസ്കാരിക സംഘടന വൃക്ഷത്തൈകൾ നട്ടിരുന്നു. ഇവയുടെ സംരക്ഷണത്തിനായി ഇരുമ്പ് കൂടുകളും സ്‌ഥാപിച്ചിരുന്നു. എന്നാൽ, കാലികൾ കൂടുകൾ കുത്തിമറിച്ച് ചെടികൾ തിന്നുകയാണ്. മറിച്ചിടുന്ന കൂടുകൾ ആക്രി കച്ചവടക്കാർ എടുത്തുകൊണ്ട് പോകുന്നതും പതിവായിരിക്കുകയാണ്. അനധികൃത വാഹന പാർക്കിങി‍​െൻറ മറവിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കലും പതിവായിരിക്കുന്നു. ഇത് സംബന്ധിച്ച് ആലുവ പൊലീസിലും സെക്രട്ടറിക്കും ഉപാസന പ്രസിഡൻറ് ഹരീഷ് പല്ലേരി പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.