വിമാനത്താവളത്തിന് കരുണാകരെൻറ പേര് നൽകാതെ ഉമ്മൻ ചാണ്ടി നന്ദികേട് കാണിച്ചു -ആർ.ചന്ദ്രശേഖരൻ ആലപ്പുഴ: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ.കരുണാകരെൻറ പേര് നൽകാതെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നന്ദികേട് കാണിച്ചെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി മുന്നോട്ട് വെച്ച ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വിമാനത്താവളത്തിന് ആദിശങ്കരെൻറ പേരിടണമെന്ന് ചിലർ ആവശ്യപ്പെട്ട കാര്യം അവതരിപ്പിക്കുകയായിരുന്നു ഭരണാധികാരികൾ ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളമെന്ന ആശയം ആദ്യമായി അവതരിപ്പിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുകയും ചെയ്തത് കരുണാകരനാണ്. കെ.കരുണാകരനോട് കാണിച്ചത് ശുദ്ധ നന്ദികേടാണെന്നും ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാതെ ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമര പ്രഖ്യാപന വാഹനജാഥയ്ക്ക് 13 ജില്ല കോൺഗ്രസ് കമ്മിറ്റികളും അധ്യക്ഷന്മാരും സജീവ പിന്തുണ നൽകിയപ്പോൾ കോട്ടയത്ത് മാത്രം മറിച്ചായിരുന്നു അനുഭവം.വ്യാഴാഴ്ച കോട്ടയത്തെ പരിപാടിയിൽ ഡി.സി.സി പ്രസിഡൻറിനെ കണ്ടില്ല. ആലപ്പുഴയിൽ ജില്ല പ്രസിഡൻറ് ഉദ്ഘാടനം ചെയ്യുക മാത്രമല്ല വാഹനത്തിൽ സഞ്ചരിച്ചതായും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ് കമ്മിറ്റിയംഗം എ.കെ. രാജൻ, സംസ്ഥാന വൈസ് പ്രസിഡൻറ് ബാബു ജോർജ്, ട്രഷറർ ജി. ബൈജു, ആലപ്പുഴ ജില്ല പ്രസിഡൻറ് എൻ.ഹരിദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.